Tuesday, June 3, 2008

ചെങ്ങറ - വഞ്ചനയില്‍ ചതി

പത്തുമാസത്തെ സമരത്തിനു ശേഷം ചെങ്ങറ സമരം ഒത്തുതീരുകയാണ്‍. ആര്ക്കെന്കിലും ഭൂമി ആവശ്യമുണ്ടെന്കില്‍ പണം കൊടുത്തു വാങ്ങണ്ട, കേറി കുടില്‍ കെട്ടിയാല്‍ മതിയെന്നാണ്‍ ഈ ഒത്തുതീര്പ്പ് തെളിയിക്കുന്നത്. 10 കൊല്ലം ജോലി ചെയ്താലും ഒരേക്കര്‍ ഭൂമി പണം കൊടുത്തു വാങ്ങാന്‍ കേരളത്തിലെ ഒരു സാധാരണക്കാരനു കഴിയില്ല എന്നിരിക്കെ തൊഴിലില്ലാത്ത യുവജനങ്ങള്ക്ക് ആശയുടെ ഒരു പുതുവഴിയാണ്‍ ചെങ്ങറസമരത്തിന്റെ വിജയം വെട്ടിത്തുറന്നു തന്നിരിക്കുന്നത്. ഒരു പത്തുമാസം എവിടെയെന്കിലും കയ്യേറി നോക്കൂ സുഹ്രുത്തുക്കളേ. കിട്ടിയാല്‍ ഊട്ടി ഇല്ലെന്കില്‍ ചട്ടി.

ചെങ്ങറ സമരത്തിലെ ഒത്തുതീര്പ്പുകള്‍ കണ്ടപ്പോള്‍ അനലനു തോന്നിയതാണ്‍ 'വഞ്ചനയില്‍ ചതി' എന്ന പ്രയോഗം. സമരം ചെയ്യുമ്പോള്‍ ഇവര്ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല. സമരം കഴിഞ്ഞപ്പോഴോ, അവര്ക്ക് ജാതിയുമുണ്ട് മതവും ഉണ്ട്. ഒത്തുതീര്പ്പ് വ്യവസ്ഥകള്‍ നോക്കൂ.

പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും അവശക്രിസ്‌ത്യാനികള്‍ക്കും ഒരേക്കര്‍ ഭൂമി, സമരത്തില്‍ പന്കെടുത്ത ബാക്കിയുള്ളവര്ക്ക് എന്തെന്കിലും!!!!

അതെന്താ സമരക്കാരേ ബാക്കിയുള്ളവര്ക്ക് എന്തെന്കിലും കൊടുത്താല്‍ മതി എന്ന് തീരുമാനിച്ചത്? അവര്‍ രണ്ടാം കുടിയിലുണ്ടായതാണോ?

വേറൊരു വ്യവസ്ഥ അതിലേറെ വിചിത്രം. 'സമരക്കാര്‍ക്ക്‌ ഒരുവര്‍ഷത്തേക്ക്‌ കൃഷിചെയ്യാനും ഭക്ഷണം കഴിക്കാനുമുള്ള പണം സര്‍ക്കാര്‍ നല്‍കുക'. കേരളത്തില്‍ ജോലി ചെയ്യാനാളില്ലാതെ മറുനാട്ടില്‍ നിന്നും ആളുവരുന്നു അപ്പോഴാണ്‍ ഇവര്ക്ക് കൃഷിചെയ്യാനും വെറുതെയിരുന്നു ഭക്ഷണം കഴിക്കാനുമുള്ള ഭക്ഷണം സര്ക്കാരിനോട് കൊടുക്കാന്‍ പറയുന്നത്. എന്തു കൃഷിയാണ്‍ ചെയ്യാന്‍ പോകുന്നത് എന്ന് തീരുമാനിച്ചോ ആവോ? ഈ 'കൃഷി' ആണെന്കില്‍ ലാഭകരം തന്നെ. ചുമ്മാ വിളവെടുത്താല്‍ മതിയല്ലോ.

3 comments:

അനലന്‍ said...

പത്തുമാസത്തെ സമരത്തിനു ശേഷം ചെങ്ങറ സമരം ഒത്തുതീരുകയാണ്‍. ആര്ക്കെന്കിലും ഭൂമി ആവശ്യമുണ്ടെന്കില്‍ പണം കൊടുത്തു വാങ്ങണ്ട, കേറി കുടില്‍ കെട്ടിയാല്‍ മതിയെന്നാണ്‍ ഈ ഒത്തുതീര്പ്പ് തെളിയിക്കുന്നത്. 10 കൊല്ലം ജോലി ചെയ്താലും ഒരേക്കര്‍ ഭൂമി പണം കൊടുത്തു വാങ്ങാന്‍ കേരളത്തിലെ ഒരു സാധാരണക്കാരനു കഴിയില്ല എന്നിരിക്കെ തൊഴിലില്ലാത്ത യുവജനങ്ങള്ക്ക് ആശയുടെ ഒരു പുതുവഴിയാണ്‍ ചെങ്ങറസമരത്തിന്റെ വിജയം വെട്ടിത്തുറന്നു തന്നിരിക്കുന്നത്. ഒരു പത്തുമാസം എവിടെയെന്കിലും കയ്യേറി നോക്കൂ സുഹ്രുത്തുക്കളേ. കിട്ടിയാല്‍ ഊട്ടി ഇല്ലെന്കില്‍ ചട്ടി.

Baiju Elikkattoor said...

കിടപ്പടമില്ലാത്ത സാധാരണക്കാര്‍ കുടില്‍കെട്ടി അല്പം ഭൂമി കൈയടക്കിയത്തില്‍ ഇത്ര രോഷം കൊള്ളണോ അനലാ? അവസാനം മണ്ണോട് ചേരുമ്പോള്‍ ആ മണ്ണിന്റെ ഉടമ താനായിരിക്കണം എന്ന സ്വാര്‍ത്ഥതയെങ്കിലും ഏത് മനുഷൃനിലാണില്ലാത്തതു്? അല്ലെങ്കില്‍ അതാണോ സ്വാര്‍ത്ഥത? ടാറ്റാ, ഹരിസ്സോന്‍ മലയാളം തുടങ്ങിയ വന്കിടക്കാര്‍ എസ്റ്റേറ്റ്‌ എന്ന പേരില്‍ ആയിരക്കണക്കിന്‌ ഏക്കര്‍ ഒതുക്കിവച്ചിരിക്കുന്നത് അനലനും അറിയാവുന്നതല്ലേ?

അനലന്‍ said...

ബൈജൂ, അഭിപ്രായത്തിനു നന്ദി. ഒന്നിച്ചു സമരം ചെയ്തിട്ട് അവസാനം വന്നപ്പോള്‍ ഒരു വിഭാഗത്തോട് വിവേചനം കാണിച്ചതിനെയാണ്‍ ഞാന്‍ ചതി എന്നു വിശേഷിപ്പിച്ചത്.

താന്കളുടെ പത്തുവര്ഷത്തെ സേവിങ്ങ്സ് കൊണ്ട് ഒരേക്കര്‍ ഭൂമി വാങ്ങാന്‍ പറ്റുമോ? കേരളത്തിലെ ഒരു സാധാരണക്കാരനു പറ്റില്ല. അദ്ധ്വാനിച്ചു ജീവിക്കുന്ന പാവപ്പെട്ടവര്ക്കു നേരെയുള്ള കൊഞ്ഞനം കുത്തലാണ്‍ ഈ സമരം. സമരം ചെയ്തവര്ക്കു മാത്രമായി സ്ഥലം കൊടുക്കുന്നതിനെ ബൈജു ന്യായീകരിക്കുമോ? ഭൂമിയില്ലാത്ത, എന്നാല്‍ അദ്ധ്വാനിച്ചു ജീവിക്കാന്‍ തീരുമാനിച്ച ജനങ്ങളോട് എന്താണ്‍ ബൈജുവിന്റെ നയം? അവരും ജോലിചെയ്യാതെ ഇതു പോലെ എവിടെയെന്കിലും കുടിയേറണമായിരുന്നു അല്ലേ?