Tuesday, June 3, 2008

ചെങ്ങറ - വഞ്ചനയില്‍ ചതി

പത്തുമാസത്തെ സമരത്തിനു ശേഷം ചെങ്ങറ സമരം ഒത്തുതീരുകയാണ്‍. ആര്ക്കെന്കിലും ഭൂമി ആവശ്യമുണ്ടെന്കില്‍ പണം കൊടുത്തു വാങ്ങണ്ട, കേറി കുടില്‍ കെട്ടിയാല്‍ മതിയെന്നാണ്‍ ഈ ഒത്തുതീര്പ്പ് തെളിയിക്കുന്നത്. 10 കൊല്ലം ജോലി ചെയ്താലും ഒരേക്കര്‍ ഭൂമി പണം കൊടുത്തു വാങ്ങാന്‍ കേരളത്തിലെ ഒരു സാധാരണക്കാരനു കഴിയില്ല എന്നിരിക്കെ തൊഴിലില്ലാത്ത യുവജനങ്ങള്ക്ക് ആശയുടെ ഒരു പുതുവഴിയാണ്‍ ചെങ്ങറസമരത്തിന്റെ വിജയം വെട്ടിത്തുറന്നു തന്നിരിക്കുന്നത്. ഒരു പത്തുമാസം എവിടെയെന്കിലും കയ്യേറി നോക്കൂ സുഹ്രുത്തുക്കളേ. കിട്ടിയാല്‍ ഊട്ടി ഇല്ലെന്കില്‍ ചട്ടി.

ചെങ്ങറ സമരത്തിലെ ഒത്തുതീര്പ്പുകള്‍ കണ്ടപ്പോള്‍ അനലനു തോന്നിയതാണ്‍ 'വഞ്ചനയില്‍ ചതി' എന്ന പ്രയോഗം. സമരം ചെയ്യുമ്പോള്‍ ഇവര്ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല. സമരം കഴിഞ്ഞപ്പോഴോ, അവര്ക്ക് ജാതിയുമുണ്ട് മതവും ഉണ്ട്. ഒത്തുതീര്പ്പ് വ്യവസ്ഥകള്‍ നോക്കൂ.

പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും അവശക്രിസ്‌ത്യാനികള്‍ക്കും ഒരേക്കര്‍ ഭൂമി, സമരത്തില്‍ പന്കെടുത്ത ബാക്കിയുള്ളവര്ക്ക് എന്തെന്കിലും!!!!

അതെന്താ സമരക്കാരേ ബാക്കിയുള്ളവര്ക്ക് എന്തെന്കിലും കൊടുത്താല്‍ മതി എന്ന് തീരുമാനിച്ചത്? അവര്‍ രണ്ടാം കുടിയിലുണ്ടായതാണോ?

വേറൊരു വ്യവസ്ഥ അതിലേറെ വിചിത്രം. 'സമരക്കാര്‍ക്ക്‌ ഒരുവര്‍ഷത്തേക്ക്‌ കൃഷിചെയ്യാനും ഭക്ഷണം കഴിക്കാനുമുള്ള പണം സര്‍ക്കാര്‍ നല്‍കുക'. കേരളത്തില്‍ ജോലി ചെയ്യാനാളില്ലാതെ മറുനാട്ടില്‍ നിന്നും ആളുവരുന്നു അപ്പോഴാണ്‍ ഇവര്ക്ക് കൃഷിചെയ്യാനും വെറുതെയിരുന്നു ഭക്ഷണം കഴിക്കാനുമുള്ള ഭക്ഷണം സര്ക്കാരിനോട് കൊടുക്കാന്‍ പറയുന്നത്. എന്തു കൃഷിയാണ്‍ ചെയ്യാന്‍ പോകുന്നത് എന്ന് തീരുമാനിച്ചോ ആവോ? ഈ 'കൃഷി' ആണെന്കില്‍ ലാഭകരം തന്നെ. ചുമ്മാ വിളവെടുത്താല്‍ മതിയല്ലോ.